ദോഹ : കെഎംസിസി ഖത്തർ ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.......
മനാമ: കെഎംസിസി ബഹ്റൈൻ ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു കൊണ്ട് വീണ്ടും ചരിത്രം രചിച്ചു. ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ ബഹ്റൈൻ വ്യവസായ വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫക്രൂ, മുഖ്യാതിഥി ആയിരുന്നു .
ഇന്ത്യൻ അംബാസ്സിഡർ ഡോക്ടർ വിനോദ് ജേക്കബ് ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു.
ഇത്രയും വലിയ ജന സാഗരം ഒഴികിയെത്തി അവരെല്ലാം ഈ സംഗമത്തിന്റെ ഭാഗമായത് കെഎംസിസി യുടെ മാതൃകാപരമായ പ്രവർത്തനങ്ങളുടെ ജനകീയ മുഖത്തിന്റെ പ്രതിഫലനമാണെനണ് ഇന്ത്യൻ അംബാസ്സിഡർ തന്റെ സന്ദേശത്തിൽ പറഞ്ഞു. റമദാൻ എന്നത് ഒരു വ്യക്തിക്ക് അവൻ ആരാണ് എന്ന് തിരിച്ചറിയാനുള്ള അവസരം നൽകുന്ന ആരാധന കർമ്മമാണ്. ഒപ്പം സഹജീവിയെയും അവന്റെ രക്ഷിതാവിനെയും തിരിച്ചറിയുന്നസന്ദർഭം. ......
ദോഹ: സാംസ്കാരിക മന്ത്രാലയംഉംസലാലിലെ ദർബ് അൽ സായിയിൽ നടത്തിയ "അൽ റാസ്ജി" കലാ സാംസ്കാരിക പ്രദർശനം സമാപിച്ചു.
ഒരാഴ്ച നീണ്ടുനിന്ന പരിപാടിയിൽസാംസ്കാരിക പൈതൃകത്തിന്റെ അതുല്യമായ റമദാൻ അന്തരീക്ഷത്തിൽ ഖത്തരി പാരമ്പര്യങ്ങളുടെ ആഘോഷവേദി സന്ദർശ കരെവിസ്മയ ഭരിത മാക്കി. സമാപനദിവസം, ഫ്ലാഗ് പ്ലാസയിൽ നടന്ന ദൈനംദിന മത്സരത്തിൽ പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം ലഭിച്ചു. ......
ദോഹ:കഴിഞ്ഞദിവസം അന്തരിച്ച ദലിത് ചിന്തകനും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കെ കെ കൊച്ച് അനുസ്മരണം സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല. കെ.കെ കൊച്ചിൻ്റെ മരണത്തിലൂടെ കേരളത്തിന് നഷ്ടമായത് സർഗാത്മക ദലിത് പോരാളിയെയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫയർ സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്ലാമിക് കൾചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്റയിലെ ഇഫ്താർ കൂടാരത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊള്ളായിരത്തിലധികം പേർ പങ്കെടുത്തു.
ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാൻ മനുഷ്യ സമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാൻ മാസമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച യാസിർ അറഫാത്ത് പറഞ്ഞു. ......
ദോഹ: 'ലഹരി മഹാവിപത്ത്- ലഹരിക്കെതിരെ സാമുഹിക പ്രതിരോധം' എന്ന ശീർഷകത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ആധുനിക ജീവിതക്രമം, കുടുംബ ബന്ധങ്ങളിൽ വരുത്തിയ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങുകയെന്ന വ്യതിയാനം, ആർഭാടം, സിനിമ പോലുള്ള മീഡിയകളിലെ നെഗറ്റിവ് ഹീറോയിസം അനുകരിക്കുവാനുള്ള പ്രവണത, ധാർമ്മിക മൂല്യങ്ങളിൽ നിന്നുമുള്ള പിന്മാറ്റം, അമിതമായ സ്ട്രെസും, അനാവശ്യമായ തൻപ്രമാണിത്തവും തുടങ്ങി നിരവധി കാരണങ്ങൾ ലഹരിയുടെ അതിവ്യാപനത്തിനു കാരണമാവുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ......
ദോഹ: ഖത്തർ ചേംബർ ചെയർമാനും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഡെവലപ്മെന്റ് വൈസ് ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി, ഇസ്ലാമിക് ചേംബറും ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സും തമ്മിലുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. മക്ക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഇസ്ലാമിക് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ മദീന ചേംബർ നടത്തിയ "ഇന്റർനാഷണൽ മൻഫാ ഫോറത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
ഫെഡറേഷൻ ഓഫ് ഗൾഫ് ചേംബേഴ്സ് സെക്രട്ടറി ജനറൽ സാലിഹ് ബിൻ ഹമദ് അൽ ഷർഖിയും ഇസ്ലാമിക് ചേംബർ സെക്രട്ടറി ജനറൽ യൂസഫ് ഹസ്സൻ അൽ ഖലാവിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ......